Govt JobsJobs

എട്ടാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കെ.ഐ.ഐ.ഡി.സി.യിൽ അവസരം

ഒഴിവുകൾ അരുവിക്കരയിലും തൊടുപുഴയിലും

കേരള ഇറിഗേഷൻ ഇൻസ്ട്രക്ചർ ഡവലപ്പ്മെന്റ് കോപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികളിലായി അവസരം.

കരാർ നിയമനമായിരിക്കും . ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിട്ടില്ല.തപാൽ മാർഗമാണ് അപേക്ഷിക്കേണ്ടത്.

തിരുവനന്തപുരത്തെ അരുവിക്കരയിലും ഇടുക്കി ജില്ലയിലെ തൊടുപുഴയിലുമുള്ള ഹില്ലി അക്വാ പ്ലാന്ററിലേക്കാണ് അവസരം .

അരുവിക്കരയിലെ ഒഴിവുകൾ


  • അസിസ്റ്റന്റ് എൻജിനീയർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് )

യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / കെമിക്കൽ ബി.ടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്

  • ജനറൽ ഫോർമാൻ

യോഗ്യത : മെക്കാനിക്കൽ /ഇലക്ട്രിക്കൽ / കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ / ഐ .ടി.ഐ.

പ്രായപരിധി : 45 വയസ്സ്

  • സ്റ്റോർ കം സെയിൽ ഇൻ ചാർജ്

യോഗ്യത: സയൻസ് / കോമേഴ്‌സ് ബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 45 വയസ്സ്

  • ഓപ്പറേറ്റേഴ്സ്

യോഗ്യത: മെക്കാനിക്കൽ/ഹീറ്റർ/ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/റഫ്രിജറേഷൻ/ഐ.ടി.ഐ. അല്ലെങ്കിൽ കെമിക്കൽ/ ഇലക്ട്രിക്കൽ
വി.എച്ച്.എസ്.ഇ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്

  • ഫോർക്ക് ലിഫ്റ്റ് / സ്റ്റാക്കർ ഓപ്പറേറ്റർ

യോഗ്യത : വി.എച്ച്.എസ്.ഇ. അല്ലെങ്കിൽ പ്ലസ് ടു . ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം . ഓപ്പറേറ്റിങ് ഫോർക്ക് ലിഫ്റ്റിൽ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്

  • ഇലക്ട്രിഷ്യൻ

യോഗ്യത : ഇലക്ട്രിക്കൽ എൻജിനീറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്

  • വർക്കേഴ്സ്

യോഗ്യത : ഒമ്പതാം ക്ലാസ് വിജയം. നല്ല ശാരീരികക്ഷമതയുണ്ടാകണം .

പ്രായപരിധി : 32 വയസ്സ്

തൊടുപുഴയിലെ ഒഴിവുകൾ


  • അസിസ്റ്റന്റ് ഫോർമാൻ

യോഗ്യത : മെക്കാനിക്കൽ എൻജിനീറിങ് ബിരുദം / ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

  • ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II

യോഗ്യത : മെക്കാനിക്കൽ ഡിപ്ലോമ /ഐ.ടി.ഐ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

  • വർക്കർ /ഹെഡ് ലോഡ് വർക്കർ

യോഗ്യത : എട്ടാം ക്ലാസ് വിജയം .

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കാനുമായി www.kiidc.kerala.gov.in. എന്ന വെബ്‌സൈറ്റ് കാണുക .അപേക്ഷ പൂരിപ്പിച്ച്

The managing director ,
kerala irrigation infrastructure development coperation limited ,
parvathy ,TC 36/1 ,
NH 66 Service Road ,
Enchakkal jn , chakai p.o ,
Thiruvanathapuram -695024

എന്ന വിലാസത്തിലേക്ക് അയക്കുക .

ലോക്ക്ഡൗൺ നീട്ടിപോകുന്ന സാഹചര്യമുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് അപേക്ഷ അയക്കാവുന്നതാണ്.

അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപെടുത്തിരിക്കണം.

തൊടുപുഴയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി : മെയ് 22.

അരുവിക്കരയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി : മെയ് 25.

Important Links
Notification : Water Bottling Plant at Aruvikkara Click Here
Notification : Water Bottling Plant at Thodupuzha Click Here
Application Form Click Here

Related Articles

Back to top button
error: Content is protected !!