Press "Enter" to skip to content

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവുകൾ

സംസ്ഥാന മഹിള സമഖ്യ സൊസൈറ്റി മുഖേന പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർടേക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാർച്ച് 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ലഭിക്കത്തക്കവിധത്തിൽ

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം

എന്ന വിലാസത്തിൽ അയയ്ക്കണം.

പ്രായപരിധി 23-45 വയസ്.

സോഷ്യൽ വർക്കർ കം കേസ് വർക്കർ തസ്തികയിൽ എം.എസ്.ഡബ്ല്യു/എം.എ(സോഷ്യോളജി/ എം.എ(സൈക്കോളജി)/ എം.എസ്.സി(സൈക്കോളജി)യുള്ളവർക്ക് അപേക്ഷിക്കാം.

പ്രതിമാസം 12000 രൂപയാണ് വേതനം. സൈക്കോളജിസ്റ്റ്(പാർട്ട് ടൈം)തസ്തികയിൽ എം.എസ്.സി/എം.എ(സൈക്കോളജി)യും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

പ്രതിമാസം 7000 രൂപ.

കെയർടേക്കർ തസ്തികയിൽ പി.ഡി.സി/പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

error: Content is protected !!