Govt JobsJobs

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : ‘അസിസ്റ്റന്റ്’ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി : ‘അസിസ്റ്റന്റ്’ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേയ്ക്ക് ‘അസിസ്റ്റന്റ്’ തസ്തികയിലെ രണ്ടു ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദമാണ്. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുളള എം.എസ്.ഓഫീസ് സർട്ടിഫിക്കറ്റ്, ഇംഗ്ലീഷും മലയാളവും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനുളള കഴിവ് എന്നിവ അധികയോഗ്യതകളാണ്.

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത
അസിസ്റ്റന്റ് 02 ബിരുദം

തൊഴിലുറപ്പ് മിഷനിലേയോ, ഇതര സർക്കാർ മിഷനുകളിലേയോ, ഏജൻസികളിലെയോ അഞ്ചു വർഷവും അതിലധികവുമുളള കാലം പ്രവൃത്തിപരിചയം വേണം.

2020 ഏപ്രിൽ ഒന്നിന് 45 വയസ്സ് കവിയരുത്. പ്രതിമാസം ഓണറേറിയം 18,500 രൂപ.

താത്പര്യമുളള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഉളളടക്കം ചെയ്യണം. അപേക്ഷകൾ മാർച്ച് 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കാത്തക്കവിധം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം, പിൻ 695003 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385 എന്നീ ഫോൺ നമ്പറുകളിൽ ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ പകൽ പത്ത് മുതൽ അഞ്ചു മണി വരെ ബന്ധപ്പെടണം.

വിശദ വിവരങ്ങൾക്ക് www.nregs.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Important Links
More Details & Application Form Click Here

Other post , you may like :

Related Articles

Back to top button
error: Content is protected !!